CinemaComing SoonFilm ArticlesKollywoodMollywoodMovie GossipsTollywood

ഐശ്വര്യ രാജേഷ് ഇപ്പോൾ തിരക്കിലാണ്

കാക്കാമുട്ടയിലെ  ആ രണ്ടുകുട്ടികളുടെ അമ്മയാണോ ഈ കാണുന്ന ഐശ്വര്യ ? ഈ സംശയം ആർക്കും തോന്നിയേക്കാം.ഗ്ലാമർ റോളുകൾ മാത്രം തിരഞ്ഞെടുക്കുന്ന നായികമാരിൽ നിന്ന് അൽപ്പം വ്യത്യസ്തയാണ് ഐശ്വര്യ രാജേഷ് എന്ന ഈ തമിഴ്നാട്ടുകാരി.കഥാപാത്രങ്ങളുടെ സൗന്ദര്യമല്ല ഭംഗി നോക്കി മാത്രമാണ് ഐശ്വര്യ സിനിമകൾ ചെയ്യാറുള്ളത്.അതിൽ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയാകാനും അമ്മൂമ്മയകാനും  ഐശ്വര്യയ്ക്ക് മടിയില്ല.

സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്.അതിനുശേഷം തമിഴിലും തെലുങ്കിലുമെല്ലാം കൈ നിറയെ ചിത്രങ്ങളാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്.

പ്രശസ്ത സംവിധായകരുടെ ചിത്രത്തിൽ പ്രമുഖ നായകന്മാർക്കൊപ്പമാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നതും ഇനി അഭിനയിക്കാന്‍ പോകുന്നതും. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗൗതം മേനോന്‍റെ വിക്രം നായകനായ ‘ധ്രുവ നച്ചത്തിര’ത്തിലും ധനുഷിനെ നായകനാക്കി വെങ്കിട്ട രാമന്‍ സംവിധാനം ചെയ്യുന്ന ‘വാടാ ചെന്നൈ’യിലും വിജയ് സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രത്തിലും മണിരത്നം ചിത്രത്തിലും നായിക ഐശ്വര്യ തന്നെ.നിവിന്‍ പോളി നായകനായ സഖാവാണ് ഐശ്വര്യയുടെ മറ്റൊരു മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button