CinemaMollywoodNEWS

മറന്നുപോയ കാലത്തെ ഓര്‍മ്മപ്പെടുത്തി മുരളി ഗോപി

പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ എഴുതി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാറ്റ്’. ആസിഫ് അലിയും, മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. “മറന്നുപോയ കാലം”, എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് മുരളി ഗോപി കാറ്റിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പത്മരാജന്‍റെ ചെറു കഥകളിലെ കഥാപാത്രങ്ങളാണ് കാറ്റിന്‍റെ ആകര്‍ഷണം.

‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രമായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദ്‌-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ബോക്സോഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ‘വണ്‍ ബൈ ടു’വിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കാറ്റ്.

shortlink

Related Articles

Post Your Comments


Back to top button