BollywoodCinemaGeneralLatest NewsMovie Gossips

വെറും പരിചയക്കാരെപോലെ അവർ പെരുമാറിയത് ആരാധകരെ അമ്പരപ്പിച്ചു

മുൻ കാമുകിയെ കണ്ടാൽ കാമുകൻ എന്ത് ചെയ്യും ? മലയാളികളെ സംബന്ധിച്ച് ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ല.എന്നാൽ ബോളിവുഡിലെ നായികാ നായകന്മാർ മുൻ കാമുകനെയോ കാമുകിയെയോ കണ്ടാൽ അതീവ സന്തോഷത്തിലാരിക്കും.അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറലായികൊണ്ടിരിക്കുന്നത്.

ബോളിവുഡ്  നായകന്മാരിൽ എന്തിനെയും പോസിറ്റീവായി കാണുന്ന ആളാണ് രൺവീർ സിങ്.അദ്ദേഹം തന്‍റെ മുൻ കാമുകി അനുഷ്ക ശർമ്മയെ കണ്ടുമുട്ടിയപ്പോഴും വളരെ കൂളായിരുന്നു.ജീക്യു അവാർഡ് നിശയിലായിരുന്നു മുൻ കമിതാക്കൾ പരസ്പ്പരം കണ്ടുമുട്ടിയത്.

അനുഷ്‌കയെ കണ്ടതോടെ രൺവീർ സ്നേഹ സംഭാഷണം നടത്തി.സ്നേഹത്തോടെ മുൻ കാമുകിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. രൺവീറിന്‍റെ ഈ പ്രവര്‍ത്തി കണ്ട ആരാധകർ പറയുന്നത് പ്രണയം തകർന്നാലും നല്ല സുഹൃത്തുക്കളാകാം എന്ന് ഇരുവരും തെളിയിച്ചുവെന്നാണ്.പിരിഞ്ഞതിന് ശേഷം ഇരുവരും കണ്ടുമുട്ടിയ സന്ദർഭങ്ങൾ വളരെ കുറവാണ്.ബാന്ദ് ബിജ ബറാത് ,ലേഡീസ് റിക്കി ബാഹ്ല് ,ദിൽ ദടക്ക് ദേ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭനയിച്ചത്.ഈ ചിത്രങ്ങൾക്ക് ശേഷം ഇരുവരും പ്രണയത്തിലാവുകയും പിന്നീട് പിരിയുകയും ചെയ്തു.

ദീപികാ പദുക്കോണാണ് രൺവീറിന്‍റെ പുതിയ കാമുകി.ക്രിക്കറ്റ് താരം വീരാട് കൊഹ്‍ലിയാണ് അനുഷ്കയുടെ കാമുകൻ.എന്നാൽ ഇതൊന്നും ഈ ജോഡികൾ സമ്മതിക്കാറില്ല.എന്നാൽ ഫോട്ടോകളിലൂടെ പറയാതെ പറഞ്ഞുകൊണ്ടുമിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button