CinemaComing SoonIndian CinemaLatest NewsMollywood

ഒരേ കളരിയില്‍ നിവിന്‍ പോളിയും ബാബു ആന്റണിയും

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി.നല്ലവനായ കള്ളന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ചിത്രത്തിൽ നിവിനൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണി രസകരമായ ഒരു ചിത്രം ഫേസ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കു വെച്ചത്.

കായംകുളം കൊച്ചുണ്ണിയില്‍ നിവിനൊപ്പം പ്രധാന്യമുള്ള കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ തങ്ങള്‍ എന്ന വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. സിനിമയുടെ അണിയറയില്‍ നിന്നും നിവിനും ബാബു ആന്റണിയും കളരി പയറ്റ് പഠിക്കുന്നതിനിടെ എടുത്ത ചിത്രമാണ് പുറത്ത് വിട്ടത്.

ചിത്രത്തിനൊപ്പം നിവിന്‍ എന്റെ വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയതോടെ ഒരു ചിത്രം സൂക്ഷിച്ച്‌ വെക്കാമെന്ന് കരുതി എടുത്തതാണെന്നും സിനിമയ്ക്ക് വേണ്ടി കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണെന്നും ബാബു ആന്റണി പറയുന്നു. സിനിമയ്ക്ക് വേണ്ടി ദിവസവും മൂന്ന് മണിക്കൂര്‍ നേരം താരങ്ങള്‍ കളരിപയറ്റ് പഠിക്കുന്നുണ്ടെന്നാണ് പറയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്നതിനാല്‍ കൊച്ചുണ്ണി ആവുന്നതിനായി നിവിന്‍ ഒരുപാട് കഷ്ടപാടുകളായിരുന്നു സഹിക്കേണ്ടി വന്നിരിക്കുന്നത്. ഭക്ഷണ ക്രമം ഏര്‍പ്പെടുത്തിയും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിവിന്‍.

shortlink

Related Articles

Post Your Comments


Back to top button