CinemaKollywoodMollywoodNEWSTollywood

അവരുടെ രണ്ടു പേരുടെയും അഭിനയം ഒരുപാട് ഇഷ്ടമാണ്; തെലുങ്ക് സൂപ്പര്‍ താരം മഹേഷ്‌ ബാബു

തെലുങ്ക് സൂപ്പര്‍ താരം മഹേഷ്‌ ബാബുവിന്റെ ആദ്യ കോളിവുഡ് ചിത്രം സ്പൈഡര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ സന്തോഷ്‌ ശിവനാണ്.

മറ്റു അന്യഭാഷാ നടന്മാര്‍ മലയാളത്തിലെ ഇഷ്ട താരങ്ങളെക്കുറിച്ച് പല അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്, മഹേഷ്‌ ബാബുവും തന്‍റെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള ആരാധന. അടുത്തിടെ ക്ലബ്‌ എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയുണ്ടായി.

മോഹൻലാലും ദുൽഖറുമാണ് തന്‍റെ ഫേവറൈറ്റ് മലയാള താരങ്ങള്‍ എന്നാണ് മഹേഷ്‌ ബാബു പറയുന്നത്.ഏറ്റവും അവസാനമായി കണ്ട ചിത്രം പുലിമുരുകനാണെന്നും അദ്ദേഹം പങ്കുവച്ചു. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും മഹേഷ്‌ ബാബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button