GeneralNEWSTV Shows

മോഹന്‍ലാല്‍ ചിത്രങ്ങള്‍ അമൃത ടിവിയില്‍, ക്ഷീണം ഏഷ്യാനെറ്റിനും, സൂര്യയ്ക്കും

വരാനിരിക്കുന്ന ഭൂരിഭാഗം മോഹന്‍ലാല്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശം ഇനി മുതല്‍ അമൃത ടിവിയ്ക്ക്. ആശിര്‍വാദ് സിനിമാസിന്റേതടക്കം ഒട്ടുമിക്ക മോഹന്‍ലാല്‍ ചിത്രങ്ങളും ഇനി മുതല്‍ അമൃത ടിവി സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ മുന്‍നിര പ്രൈം ടൈം ചാനലുകള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് മികച്ച റേറ്റിംഗ് ആണ് ചാനലുകളില്‍ ലഭിക്കാറുള്ളത് . കഴിഞ്ഞ വര്‍ഷം ഇറങ്ങി ചരിത്രം സൃഷ്ടിച്ച പുലിമുരുകന്‍ ഏഷ്യനെറ്റ് ആണ് സംപ്രേഷണം ചെയ്തിരുന്നത്.

മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തിലെ സുന്ദര ഏടുകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ‘ലാല്‍ സലാം’ എന്ന ടിവി ഷോ അമൃതടിവി ഇപ്പോള്‍ സംപ്രേഷണം ചെയ്തു വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button