CinemaFilm ArticlesMollywoodNEWS

രാമനോ, സുജാതയോ? അന്ന് വിജയം ദിലീപിനൊപ്പമായിരുന്നു

കാത്തിരുന്നു കാത്തിരുന്നു നാളെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദിലീപ് ചിത്രം ‘രാമലീല’ എത്തുകയാണ്, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന ദിലീപിന് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നു ലഭിക്കുന്നത്. നിരപരാധിയായ തങ്ങളുടെ ദിലീപേട്ടന്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വമ്പന്‍ റിലീസായി ഒരുങ്ങുന്ന രാമലീലയെ വരവേല്‍ക്കാന്‍ കേരളത്തിലെങ്ങുമുള്ള ദിലീപ് ഫാന്‍സ്‌ തയ്യാറെടുത്തു കഴിഞ്ഞു.

ദിലീപിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചെലവേറിയ ചിതങ്ങളില്‍ ഒന്നാണ് രാമലീല., ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ സച്ചിയാണ്. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ രാധിക ശരത്കുമാറും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു.

മറുഭാഗത്ത് മഞ്ജു വാര്യര്‍ ചിത്രം നാളെ എത്തുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. രാമലീല മാസ് പ്ലസ് ക്ലാസ് എന്ന ലേബലോടെയാണ്‌ എത്തുന്നതെങ്കില്‍ മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാതയുടെ ഇതിവൃത്തം വളരെ ലളിതമാണ്.

നവാഗതനായ ഫാന്‍റം പ്രവീണ്‍ ആണ് ഉദാഹരണം സുജാത സംവിധാനം ചെയ്തിരിക്കുന്നത്, സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ നൂറോളം കേന്ദ്രങ്ങളില്‍ നാളെ ചിത്രം റിലീസ് ചെയ്യും.

ഇതിനു മുന്‍പേ 2015-ലായിരുന്നു ദിലീപ്- മഞ്ജു ചിത്രങ്ങള്‍ ഒരുമിച്ചെത്തിയത്, ജോ&ദി ബോയ്‌ എന്ന മഞ്ജു വാര്യര്‍ ചിത്രം ഡിസംബര്‍ 24ന് റിലീസ് ചെയ്തപ്പോള്‍ ടൂ കണ്ട്രീസ് ആ വര്‍ഷത്തെ ക്രിസ്മസ് ചിത്രമായി പ്രദര്‍ശനത്തിനെത്തി, അന്ന് വിജയം ദിലീപിനൊപ്പമായിരുന്നു. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി ടൂ കണ്ട്രീസ് മാറിയപ്പോള്‍ മഞ്ജു ചിത്രത്തെ പ്രേക്ഷകര്‍ അവഗണിക്കുകയായിരുന്നു.

ബോക്സോഫീസ് നാളെമുതല്‍ ആര് ഭരിക്കും? എന്നത് കാത്തിരുന്നു കാണാം!

shortlink

Related Articles

Post Your Comments


Back to top button