CinemaIndian CinemaLatest NewsMollywood

ലിച്ചിയോടു മാപ്പ് പറഞ്ഞ് മമ്മൂട്ടി ആരാധകർ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയമേഖലയിലേക്ക് വന്ന ലിച്ചി എന്ന അന്ന മമ്മൂക്കയെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന രീതിയിൽ വാർത്ത വന്നതിനു ശേഷം മമ്മൂക്കയുടെ ആരാധകർക്കും ട്രോളന്മാർക്കും ഇരിപ്പുറച്ചിരുന്നില്ല.ലിച്ചിയ്ക്ക് ശകാരവർഷമായിരുന്നു.കാര്യങ്ങൾ കൈവിട്ടു പോകുന്നൂവെന്നു മനസ്സിലാക്കിയ നടി പിന്നീട് ഫേസ്ബുക് ലൈവിലൂടെ മാപ്പു പറഞ്ഞിരുന്നു.എന്നിട്ടും അടങ്ങാത്ത ആരാധകരുടെ കലി അടക്കാൻ ഒടുവിൽ മമ്മൂക്ക തന്നെ വേണ്ടിവന്നു.

കഴിഞ്ഞ ദിവസം മമ്മൂക്ക ലിച്ചിയെന്ന അന്നയെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു എന്ന് ലിച്ചി ഫേസ്ബുക്കിലൂടെ അറിയിച്ചപ്പോൾ ഒന്നടങ്കം മാപ്പു പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.തങ്ങളുടെ പെട്ടെന്നുണ്ടായ എടുത്തു ചാട്ടത്തിൽ സംഭവിച്ചതാണ് എല്ലാമെന്നും സത്യാവസ്ഥ മനസിലാക്കതെ നടിയെ വേദനിപ്പിച്ചതിനു ക്ഷേമ ചോദിക്കുന്നെന്നും ആരാധകര്‍ ഫേസ്ബുക് പേജിലൂടെ പറഞ്ഞു.കൂട്ടത്തിലൊരു ആരാധകൻ ലിച്ചിയെ അമ്മായി എന്ന് വിളിച്ചതിനു ക്ഷമ ചോദിച്ചതിനൊപ്പം തന്നെ തിരികെ അമ്മാവാ എന്ന് വിളിച്ചുകൊള്ളാൻ തമാശ രൂപേണ പറഞ്ഞാണ് രംഗം തണുപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button