BollywoodCinemaIndian CinemaLatest NewsMovie Gossips

ദമ്പതികളെ പോലെ കൈകോർത്ത് ഈ ബോളിവുഡ് താരങ്ങൾ

ബോളിവുഡിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും വേഗത്തിലാണ് പുതിയ പുതിയ ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത് .ഒന്ന് വരുമ്പോൾ പുറകിലേതിനെ മറക്കുകയും ചെയ്യും.അങ്ങനെയെങ്കിൽ പുകവലിയുടെ പേരിൽ ഗോസ്സിപ് കോളങ്ങളിൽ ഇടംപിടിച്ച രൺബീർ കപൂറിനും മഹിറ ഖാനും ഇനി ആശ്വസിക്കാം. ജാറണം ഗോസ്സിപ് സൃഷ്ടാക്കളും കുത്തിത്തിരിപ്പുകാരും ഇപ്പോൾ വേറെ രണ്ടുപേരുടെ പുറകെയാണ്..ഒരുമിച്ച് നടക്കുന്ന രണ്ടുപേരുടെ പുറകെ.

ബോളിവുഡിന്റെ പഴയകാല സെൻസേഷൻ ഡിംപിൾ കപാഡിയയും സണ്ണി ഡിയോളുമാണ് കഥയിലെ നായികാനായകന്മാർ.ലണ്ടനിൽ അവധി ആഘോഷിക്കുന്ന ഇരുവരും കൈകോർത്ത് പിടിച്ച് ദമ്പതികളെപ്പോലെ ചേർന്നിരുന്ന് കുശലം പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വാർത്തയിൽ .സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും അവരുടെ അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുന്നു. അവരെ കണ്ടാൽ നല്ല ദമ്പതികളെ പോലെ തോന്നുന്നു എന്നൊരു കുറിപ്പിന്റെ അകമ്പടിയോടെ സിനിമാനിരൂപകനായ കമാൽ ആർ ഖാൻ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്

 

 

shortlink

Related Articles

Post Your Comments


Back to top button