CinemaGeneralLatest NewsMollywoodNEWSWOODs

ദിലീപിന് ജനകീയ കോടതിയില്‍ വിജയമെന്ന നിലപാടുമായി ലാല്‍ ജോസ്

 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല പുറത്തിറങ്ങി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ വിജയത്തില്‍ ദിലീപിന് പിന്തുണയുമായി വീണ്ടും ലാല്‍ ജോസ്. ജനകീയ കോടതിയില്‍ ദിലീപിന് വിജയം എന്ന അഭിപ്രായമാണ് ലാല്‍ ജോസ് പങ്കുവച്ചത്. അവനോടൊപ്പം എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ അഭിപ്രായത്തിന്റെ ബാക്കിയാണ് ഇത്തവണ കുറിച്ചിരിക്കുന്നത്.

രാമലീലയുടെ റിപ്പോര്‍ട്ടുമായെത്തിയ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ പങ്കുവച്ചത്. ”ജനകീയ കോടതിയില്‍ വിജയം, സകല കണക്ക്കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ വന്‍ വിജയത്തിലേയ്ക്ക്” എന്നൊരു പോസ്റ്റാണ് ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിലൂടെ ധാരാളം വിമര്‍ശങ്ങള്‍ ലാല്‍ ജോസിന്റെ പോസ്റ്റിനു ലഭിച്ചു. ആദ്യം അരുണ്‍ ഗോപിയുടെ ചിത്രം എന്നല്ലേ കരഞ്ഞോണ്ട് നടന്നത് എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഒരു സംവിധായകന്റെ ആദ്യ ചിത്രം അതിനു പിന്തുണ നല്‍കൂ എന്ന നിലപാടുമായി എത്തിയവര്‍ രാമലീലയുടെ വിജയം ദിലീപ് ചിത്രത്തിന്‍റെ വിജയം മാത്രമായി ചുരുക്കുന്നോ എന്ന തരത്തിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button