Indian CinemaLatest NewsMollywood

പാട്ടെഴുത്ത് ​എന്റെ തൊ​ഴി​ലാ​ണ് , ആ ​ജോ​ലി ചെ​യ്തു , ​ കാ​ശും വാ​ങ്ങി, അ​തി​ന​പ്പു​റം ഒന്നുമില്ല ; വയലാർ ശരത് ചന്ദ്രവർമ്മ

മലയാള ചലച്ചിത്രലോകത്തെ ഗാനരചയിതാക്കളിൽ വയലാറിനുള്ള സ്ഥാനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും.ആ തൂലികയിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങൾ സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിൽ എത്തിയപ്പോൾ കല്ലിൽ കൊത്തിവെച്ച പോലെയാണ് ആ ഗാനങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയത്.ഇന്നും ഒട്ടും തിളക്കം നഷ്ടപ്പെട്ടിട്ടില്ല വയലാർ എന്ന മഹാപ്രതിഭയുടെ സംഭാവനകൾക്ക്.

അച്ഛന്റെ വഴിയേ മകനായ ശരത് ചന്ദ്ര വർമ്മയും തൂലിക ചലിപ്പിച്ചു തുടങ്ങിയപ്പോൾ ആർക്കും അത്ഭുതം തോന്നിയില്ല.എന്നാൽ വി​പ്ല​വ 
ക​വി​ത​ക​ളെ​ഴു​തി ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക​ള്‍​ക്ക്​ എ​ന്നും ആ​വേ​ശം ന​ല്‍​കി​യ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ മ​ക​ന്‍ ശ​ര​ത്​ ച​ന്ദ്ര​വ​ര്‍​മ ഭാ​ര​തീ​യ ജ​ന​ത പാ​ര്‍​ട്ടി​ക്ക്​ വേ​ണ്ടി ഗാനങ്ങളെഴുതുന്നു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് .

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​യി​ക്കു​ന്ന ‘കേ​ര​ള ജ​ന​ര​ക്ഷാ​യാ​ത്ര’​ക്ക് വേ​ണ്ടി​യാ​ണ്​ ക​വി​യും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ദ്ദേ​ഹം തൂ​ലി​ക ച​ലി​പ്പി​ച്ച​ത്.എന്നാൽ തന്റെ തൊഴിലിന്റെ ഭാഗമാണിതെന്നും തന്റെ ജോലി ചെയ്തത് കാശ് വാങ്ങി എന്നതിനപ്പുറം ഇതിൽ മറ്റൊന്നുമില്ല എന്നുമാണ് കവിയുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button