CinemaComing SoonIndian CinemaKollywoodLatest News

അഭിനയത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി പ്രഭുദേവ,ഈ വരവിൽ ഒപ്പം മലയാളി നടി

ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്‌സണ്‍ ആണ് ക്ലാസിക് ഡാന്‍സും ബ്രേക്ക് ഡാന്‍സും ഒരേ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രഭു ദേവ . സംവിധാനത്തിനും ഡാന്‍സ് കൊറിയോഗ്രാഫിയ്ക്കും ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് വീണ്ടും പ്രഭു ദേവ.

എംഎസ് അര്‍ജുന്‍ സംവിധാനം ചെയ്യുന്ന യങ് മങ് സങ് എന്ന കോമഡി തമിഴ് ചിത്രത്തിലാണ് പ്രഭു ദേവ അഭിനയിക്കുന്നത്.പ്രഭു ദേവയുടെ നായികയായി ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ലക്ഷ്മി മേനോന്‍.

ചെറുപ്പത്തിലെ നൃത്തം അഭ്യസിക്കുന്ന നടിയാണ് ലക്ഷ്മി മേനോന്‍.എന്നിരുന്നാലും പ്രഭു ദേവയ്‌ക്കൊപ്പം നില്ക്കാൻ ലക്ഷ്മിയുടെ നൃത്തത്തിന് കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം.എന്നാൽ തനിക്കതിന് കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ലക്ഷ്മി.രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോൻ അഭിനയ രംഗത്തേയ്ക്ക് വന്നതെങ്കിലും പിന്നീട് തമിഴിലേയ്ക്ക് തട്ടകം മാറ്റുകയായിരുന്നു.ഇന്ന് ഏറെ ആരാധകരുള്ള ഒരു നടിയായി ലക്ഷ്മി മേനോൻ മാറിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button