CinemaGeneralLatest NewsMollywoodNEWSWOODs

ഈ സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല; മഞ്ജു വാര്യര്‍

സെപ്റ്റംബര്‍ 28 ന് രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ച്‌ നില്‍ക്കുന്നവയാണെങ്കിലും ദിലീപിന്റെ രാമലീല പ്രതീക്ഷിച്ച വിജയം നേടി മുന്നേറുകയാണ്. കൂടാതെ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും പ്രേക്ഷകരെ നിരാശപ്പെടുത്താതെ മുന്നേറുന്നുണ്ട്.

കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചതില്‍ സന്തോഷസം പങ്കുവച്ചു മഞ്ജു വാര്യര്‍ . സിനിമയുടെ വിജയം ആഘോഷങ്ങളുമായി മഞ്ജു വാര്യര്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളടക്കം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

ഈ സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച്‌ വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിക്കാന്‍ സാധിച്ച സന്തോഷം പങ്കവെക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്… എന്നും മഞ്ജു കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button