BollywoodCinemaIndian CinemaKollywoodMollywoodMovie GossipsNEWSTollywood

ബാഹുബലി ടീം വീണ്ടും ഒന്നിച്ചപ്പോൾ

ബാഹുബലി താരങ്ങളെ വീണ്ടും ഒരുമിച്ച് കാണുവാൻ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നതാണ് .ബാഹുബലിയും ദേവ സേനയും ഭല്ലാല ദേവനും ആരാധകരുടെ മനസ്സിൽ നിന്ന് മായുന്നില്ല .ബാഹുബലി മൂന്നാം ഭാഗം പുറത്തിറങ്ങുന്നു എന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായതും യഥാർത്ഥത്തിൽ ബാഹുബലിയോടുള്ള പ്രേഷകരുടെ ഇഷ്ടം കൊണ്ടാണ്.

ബാഹുബലി സിനിമയുടെ വിജയ ആഘോഷങ്ങളിൽ മൂവരും പങ്കെടുത്തിരുന്നു.പക്ഷേ , അതിനു ശേഷം മൂവരെയും ഒരുമിച്ചു കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. ആരാധകരുടെ ഈ ആഗ്രഹം നടി രവീണ ടണ്ടൻ നിറവേറ്റിയിരിക്കുന്നു.പ്രഭാസും അനുഷ്‌കയും റാണയും ഒന്നിച്ച ചിത്രം രവീണ സോഷ്യൽ മീഡിയയിലുടെ പുറത്തുവിട്ടു.

ഹൈദ്രാബാദിലാണ്‌ മൂവരും വീണ്ടും സംഗമിച്ചത് . റാണ പകർത്തിയ സെൽഫിയാണ് രവീണ പുറത്തുവിട്ടത്.ചിത്രത്തിൽ ക്ലീൻ ഷേവിലാണ് ബാഹുബല .പുതിയ ചിത്രം സഹോയ്ക്കു വേണ്ടിയുള്ള മേക്ക് ഓവറിലാണ് അദ്ദേഹം.ഭാഗ്മതിയാണ് അനുഷ്ക്കയുടെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button