CinemaKollywoodNEWS

ആദ്യമായി പ്രതിനായക വേഷത്തില്‍ വിജയ്‌!

വിജയ്‌ തന്‍റെ കരിയറില്‍ ആദ്യമായി പ്രതിനായക വേഷത്തിലെത്തുമെന്നു സൂചന. ഹീറോ പരിവേഷമുള്ള പ്രതിനായകന്റെ വേഷത്തിലാകും വിജയ്‌ എത്തുക. . എ ആര്‍ മുരുഗദോസിന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിലാണ് വിജയ്‌ വില്ലനായ് അവതരിക്കുന്നത്. തമിഴ് പതിപ്പില്‍ വിജയ്‌ നായകനാകുന്ന ചിത്രത്തില്‍ മഹേഷ്‌ ബാബുവാണ് പ്രതിനായക റോളില്‍ അഭിനയിക്കുന്നത്, ചിത്രം തെലുങ്കിലെത്തുമ്പോള്‍ വിജയ്‌ ബാബു ആയിരിക്കും തമിഴിലെ വിജയിയുടെ ഹീറോ വേഷം ചെയ്യുക. വിജയിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. മഹേഷ്‌ ബാബുവിന്റെ ആദ്യ തമിഴ് ചിത്രം സ്പൈഡര്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. എ ആര്‍ മുരുഗദോസ് തന്നെയാണ് സ്പൈഡര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button