CinemaGeneralLatest NewsMollywoodNEWSWOODs

പ്രദര്‍ശനത്തിനെത്തി മൂന്നാം നാള്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റി..! കാരണം ഇതാണ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സോളോ. ചിത്രത്തിന്‍റെ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ചിത്രത്തിന്‍റെ നെഗറ്റീവ് കൂടുതല്‍ കേട്ടത് അതിന്റെ ക്ലൈമാക്സ് ആയിരുന്നു. എന്നാല്‍ ആ ക്ലൈമാക്സ് മാറ്റി, ഇന്ന് മുതല്‍ പുത്തന്‍ ക്ലൈമാക്സില്‍ സോളോ തീയേറ്ററുകളില്‍ എത്തുന്നതായിരിക്കും.

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് സോളോ ഒരുക്കിയിരിക്കുന്നത്. ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ സംരംഭമാണ്. പരസ്പരം ബന്ധമേതുമില്ലാത്ത നാലുകഥകളുടെ അഭ്രാവിഷ്കാരമാണ് സോളോ. ശിവ, ത്രിലോക്, രുദ്ര, ശേഖര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ നാല് വ്യത്യസ്ത മുഖങ്ങളാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button