CinemaComing SoonMollywood

ലൂസിഫറിനെക്കുറിച്ച്‌ മുരളി ഗോപിക്ക് പറയാനുണ്ട്

താര പുത്രൻ എന്നതിലുപരി എഴുത്തിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച തിരക്കഥാകൃത്താണ് മുരളി ഗോപി. അഭിനയത്തിന്‍റെ കാര്യത്തിലും അദ്ദേഹം ആർക്കും പിന്നിലല്ല. അദ്ദേഹത്തിന്‍റെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സാംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്‍റെ അവസാന ഘട്ട ചിത്രീകരണം നടക്കുകയാണ്.അതിനിടെയാണ് ഫേസ്ബുക്കിലൂടെ വരാനിരിക്കുന്ന പുതിയ ചിത്രം ലൂസിഫറിന്‍റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണെന്നും .2018 മെയ് മാസത്തിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തുടങ്ങുന്നതെന്നും മുരളി ഗോപി പറഞ്ഞു. പൃഥ്വിരാജ് തനിക്ക് സഹോദരതുല്ല്യനാണെന്നും ഞങ്ങളുടെ കൂട്ടായ്മയിൽ മികച്ചൊരു സിനിമ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button