CinemaMollywoodNEWS

മോഹന്‍ലാല്‍ ഇല്ലാത്ത ആശിര്‍വാദ് സിനിമയെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍

ജീത്തു ജോസഫ് ചിത്രം ‘ആദി’യാണ് മോഹന്‍ലാല്‍ ഇല്ലാതെ ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ആശിര്‍വാദിന്റെ ഉടമ ആന്റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ ഇല്ലാത്ത ആദ്യ സിനിമയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്? ഒരു പ്രോഗ്രാമിനിടെ ചാനല്‍ അവതാരക ചോദിക്കുകയുണ്ടായി.

“ലാല്‍ സാര്‍ ഇല്ലാതെ ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ഇതെങ്കിലും ഞങ്ങളുടെ കുടുംബത്തിലെ പയ്യനായ പ്രണവ് ഹീറോ ആയി അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് ഇതെന്നും ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ചു.

ചിത്രത്തിലെ പ്രണവിന്റെ സംഘട്ടന രംഗങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യം മീഡിയയില്‍ പ്രചരിച്ചിരുന്നു. വ്യത്യസ്ത കഥാ പശ്ചാത്തലത്തോടെ അവതരിപ്പിക്കുന്ന ‘ആദി’ ഇമോഷണല്‍ ഗണത്തിലുള്ള ത്രില്ലര്‍ സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button