CinemaKollywoodMollywoodNEWS

“ലാലേട്ടനുമായി അഭിനയിക്കാന്‍ ടെന്‍ഷനുണ്ടായിരുന്നില്ല, പക്ഷെ”; ആശാ ശരത്തിന് പറയാനുള്ളത്

ദൃശ്യം സിനിമയില്‍ ഐജി ഗീതാ പ്രഭാകറെ അതിമനോഹരമായി അവതരിപ്പിച്ച് കയ്യടി നേടിയ നടിയാണ് ആശാ ശരത്ത്, ടെലിവിഷന്‍ പരമ്പരകളിലൂടെ കടന്നു വന്നു മലയാള സിനിമയില്‍ ചുരുങ്ങിയ കാലയളവ്‌ കൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ആശാ ശരത് മുഖ്യധാര സിനിമയിലെ ഒഴിച്ചു നിര്‍ത്താനാവാത്ത നായിക മുഖമായി മാറിക്കഴിഞ്ഞു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും ഗീതാ പ്രഭാകറായി എത്തിയത് ആശ തന്നെയായിരുന്നു.

കര്‍മ്മ യോദ്ധ എന്ന സിനിമയില്‍  നേരത്തെ അഭിനയിച്ചിട്ടുള്ളതിനാല്‍ ലാലേട്ടനുമായി ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തീരെ ടെന്‍ഷനുണ്ടായിരുന്നില്ലെന്ന് ലാല്‍ ഷോയില്‍ ഗസ്റ്റായി എത്തിയ ആശാ ശരത്ത് വ്യക്തമാക്കി, എന്നാല്‍ കമല്‍ സാറുമായി തമിഴില്‍ ചെയ്യണം എന്ന് ഓര്‍ത്തപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും , ജീത്തു ജോസഫ് എന്ന സംവിധായകന്‍ നല്‍കിയ ധൈര്യമാണ് ആ ടെന്‍ഷന്‍ ഇല്ലാതാക്കിയതെന്നും ആശ ശരത്ത് പ്രോഗ്രാമിനിടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button