CinemaFilm ArticlesGeneralLatest NewsMollywoodMovie GossipsNEWSWOODs

താരരാജാക്കന്മാരെക്കാള്‍ പ്രതിഫലം വാങ്ങിയ സുരേഷ് ഗോപിയുടെ നായിക

 

സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം നേടുന്നത് നടന്മാര്‍ ആണ്. താരമൂല്യത്തിലൂടെയും ആരാധപ്രീതി നേടി സിനിമാ മേഖലയിലെ അഭിവാജ്യഘടകമായി മാറുകയും അതിലൂടെ കൂടുതല്‍ പ്രതിഫലം നേടുകയും ചെയ്യുന്ന നടിമാര്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ ഉണ്ട്. എന്നാല്‍ സിനിമാ മേഖലയില്‍ തൊണ്ണൂറുകളില്‍ തന്നെ കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഒരു നടിയുണ്ടായിരുന്നു, വിജയശാന്തി

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ അനിഷേധ്യ സാന്നിധ്യമായി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ പ്രതിഫലം അന്ന് വാങ്ങിയ ഒരു നടിയായിരുന്നു വിജയശാന്തി. മലയാളത്തില്‍ അവര്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് യുവതുര്‍ക്കി. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രത്തില്‍ അന്നു നായകനെക്കാളും പ്രതിഫലം അവര്‍ വാങ്ങിയിരുന്നു.

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിനു വിജയശാന്തിയുടെ താരമൂല്യം വിജയഘടകമായി. 50 ലക്ഷം രൂപയായിരുന്നു ആ ചിത്രത്തിന് പ്രതിഫലമായി അവര്‍ വാങ്ങിയത്. അക്കാലത്ത് സൂപ്പര്‍താരങ്ങള്‍ പോലും അത്രയും പ്രതിഫലം വാങ്ങിയിരുന്നില്ല.

 

shortlink

Related Articles

Post Your Comments


Back to top button