CinemaComing SoonIndian CinemaKollywoodLatest News

തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ

ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത് എങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ മിടുക്ക് കാട്ടിയതുകൊണ്ടു തന്നെയാണ് പ്രശാന്തിന്‌ സിനിമ മേഖലയിൽ അവസരം ലഭിച്ചത്.

ഇപ്പോൾ ഒരു ത്രില്ലർ ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രശാന്ത്.സഞ്ജീത ഷെട്ടി,പ്രഭു ,ആനന്ദ് രാജ് തുടങ്ങിയവരും ഒപ്പം ഈ ചിത്രത്തിലുണ്ട്. ജോണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വെട്രിസെൽവൻ എന്ന പുതുമുഖ സംവിധായകനാണ്.

ജോണി ഗദ്ദർ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രമെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഈ ചിത്രം അത്തരത്തിലൊന്നല്ല എന്നാണ് പ്രശാന്ത് പറയുന്നത്.മാത്രമല്ല തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത് അതിലെ വേഷത്തിന്റെ പ്രത്യേകതയാണെന്നും തന്റെ കരിയറിൽ ഇത്തരമൊരു വേഷം ആദ്യമായാണ് ലഭിക്കുന്നതെന്നും നടൻ പറയുന്നു. തന്റെ വേഷമടക്കമുള്ള ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തുല്യ പ്രാധാന്യമുള്ളവയാണെന്നും പ്രശാന്ത് പറയുന്നു.മാത്രമല്ല നടൻ പ്രഭുവിനൊപ്പം അഭിനയിക്കാൻ കഴിന്നജത്തിന്റെ സന്തോഷവും പ്രശാന്ത് തുറന്നു പറയുന്നു. പ്രഭുവിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിതെന്നും ആദ്യ ചിത്രത്തിൽ ഒപ്പമുള്ള സ്സീനുകൾ കുറവായിരുന്നെങ്കിലും ഈ ചിത്രത്തിലൂടെ ആ കുറവ് നികത്താൻ സാധിക്കുന്നുവെന്ന സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close