CinemaGeneralMollywoodNEWS

ഏറ്റവും സൗന്ദര്യവതിയായ നടി ശോഭനയോ ശാലിനിയോ അല്ല; കുഞ്ചാക്കോ ബോബന്‍

ഫാസില്‍ ചിത്രം അനിയത്തി പ്രാവിലൂടെ ചോക്ലേറ്റ് നായകനായി എത്തിയ കുഞ്ചാക്കോ ബോബന്‍ സുന്ദരികളായ നിരവധി നായികമാര്‍ക്കൊപ്പമാണ് അഭിനയിച്ചത്, മലയാളത്തിലെ പ്രണയനായകനായി സഞ്ചാരം തുടര്‍ന്ന കുഞ്ചാക്കോ ബോബന്‍ രണ്ടാം വരവില്‍ ഒരിക്കലും പൈങ്കിളി കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയിരുന്നില്ല. പക്വതയേറിയ വേഷങ്ങളിലൂടെയും, നര്‍മം പയറ്റിയും പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ച കുഞ്ചാക്കോ ബോബന് ആദ്യ കാലത്ത് ആരാധികമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം വരവിലെത്തിയപ്പോള്‍ ഒട്ടേറെ ആരാധകന്‍മാരെയും കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കി.

നിരവധി നായികമാര്‍ക്കൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിച്ചെങ്കിലും കുഞ്ചാക്കോ ബോബന്റെ മനസ്സിലെ ഏറ്റവും സൗന്ദര്യവതിയായ നായിക ശാലിനിയോ, ശോഭനയോ അല്ല, അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിച്ച മലയാളികളുടെ അഭിമാനമായ നടി ശ്രീവിദ്യയുടെ പേരാണ്  സൗന്ദര്യത്തിന്‍റെ പര്യായമായി കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാട്ടിയത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സൗന്ദര്യവതിയായ നടി വിദ്യാമ്മ ആണെന്നായിരുന്നു  ഒരു അഭിമുഖത്തിനിടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button