CinemaIndian CinemaKollywoodLatest News

വിവാദ രംഗങ്ങൾ ഒഴിവാക്കി മെർസൽ

ബി.ജെ.പി. തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തിന് മെര്‍സലിന്റെ അണിയറശില്‍പികള്‍ വഴങ്ങി. വിജയ് നായകനായ അറ്റ്ലി ചിത്രത്തില്‍ നിന്ന് ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചു.ഒരു പ്രാദേശിക തമിഴ് ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ രണ്ട് അഭിമാന പദ്ധതികളായ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും കളിയാക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി. തമിഴ്​നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ രംഗങ്ങളില്‍ പ്രതിഫലിച്ചതെന്നും തമിളിസൈ കുറ്റപ്പെടുത്തിയിരുന്നു.ഇത് ബി.ജെ.പി.യുടെ വിജയമല്ല, സംവിധായകൻ അറ്റ്ലിയുടെയും ടീമിന്റെയും വിജയമാണെന്നാണ് സീനുകൾ വെട്ടിമാറ്റിയതിനെ കുറിച്ച് ഭരണകക്ഷിയായ എ. എെ. എ.ഡി.എം.കെ പ്രതികരിച്ചത്

shortlink

Related Articles

Post Your Comments


Back to top button