CinemaGeneralMollywoodNEWS

നിങ്ങള്‍ വലിയ ഒരു സിനിമാ നടനാകും, കൈനോട്ടക്കാരന്‍റെ പ്രവചനം കേട്ട ശ്രീനിവാസന് ദേഷ്യം വന്നു!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശ്രീനിവാസന്‍റെ കൈനോക്കി ഒരാള്‍ പ്രവചിച്ചു, നിങ്ങള്‍ വലിയ ഒരു നടനാകും, സിനിമയുടെ സമസ്ത മേഖലയിലും വിജയം കൈവരിക്കും. ദേശീയ തലത്തില്‍ വരെ നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. പ്രവചനം കേട്ട ശ്രീനിവാസന്‍ അയാളെ അടിമുടി ഒന്ന് നോക്കി. ഒരു സിനിമാ നടനാകാനുള്ള യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത തന്റെ മുഖത്ത് നോക്കി അത് പറയാന്‍ അയാള്‍ ധൈര്യപ്പെട്ടല്ലോ? എന്നതായിരുന്നു ശ്രീനിവാസന്റെ നോട്ടത്തിന്റെ അര്‍ത്ഥം.

പിന്നീടു ശ്രീനിവാസന്‍ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി, തിരക്കഥാകൃത്തായി, സംവിധായകനായി. ‘ചിന്താവിഷ്ടയായ ശ്യാമ’ള എന്ന ചിത്രം ചെയ്തതിനു ശേഷം ഒരു ദിവസം മട്ടന്നൂര്‍ വഴി ശ്രീനിവാസന്‍ യാത്ര ചെയ്തപ്പോള്‍ ആ പഴയ കൈനോട്ടക്കാരനെക്കുറിച്ച് ശ്രീനിവാസന് വീണ്ടും ഓര്‍മ്മ വന്നു. ശ്രീനിവാസന് അപ്പോഴാണ്‌ ആ വെളിപാടുണ്ടായത്, അയാള്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയായിരുന്നു. ദേശീയ അംഗീകാരം എന്ന ബഹുമതി മാത്രമേ ഇനി സത്യമാകാനുള്ളു, എന്നാല്‍ അത്ഭുതം പോലെ അതും യാഥാര്‍ത്യമായി , ചിന്താവിഷ്ടയായ ശ്യാമള ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ അയാളുടെ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിയായി. അതിനു ശേഷം പിന്നീടു ഒരിക്കലും ശ്രീനിവാസന്‍ മറ്റൊരു കൈനോട്ടക്കാരന്‍റെ മുന്നില്‍ കൈനീട്ടിയിട്ടില്ല. അയാളെ പോലെ ഭാവി പറയാന്‍ ഇനി ആര്‍ക്കും കഴിയില്ല എന്നതാണ് ശ്രീനിവാസന്‍ അതിന് കാരണമായി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button