CinemaLatest NewsTollywood

ബാഹുബലിക്ക് ദേവസേനയുടെ പിറന്നാൾ സമ്മാനം

ന്ത്യൻ സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ നായകൻ പ്രഭാസിന്‍റെ 38ാം പിറന്നാളായിരുന്നു ഇന്നലെ.സിനിമ മേഖലയിൽ നിന്നുള്ളവരെല്ലാം ബാഹുബലിക്ക് ജന്മദിനാശംസകൾ നേർന്നു. എന്നാൽ ആരാധകർ കാത്തിരുന്നത് ചിത്രത്തിലെ ദേവസേന അനുഷ്‌ക ഷെട്ടിയുടെ ആശംസകൾക്ക് വേണ്ടിയായിരുന്നു.

 

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും അനുഷ്ക അത് നിഷേധിച്ചിരുന്നു. ട്വിറ്ററിൽ പിറന്നാൾ ആശംസകൾ നേർന്ന നടി പ്രഭാസിന് സർപ്രൈസ് ഗിഫ്റ്റും നൽകി. വിലപിടിപ്പുള്ള ഡിസൈനർ വാച്ച് ആണ് പ്രഭാസിനുള്ള അനുഷ്കയുടെ പിറന്നാൾ സമ്മാനം. വാച്ച് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രഭാസ്. അതുകൊണ്ടാണ് ഇങ്ങനെയൊരു സമ്മാനം അനുഷ്ക നൽകിയതും.

shortlink

Related Articles

Post Your Comments


Back to top button