CinemaComing SoonLatest NewsMollywoodMovie Gossips

ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളെ’: ഹരീഷ് പേരടി

നുഷ്യനോ മൃഗമോ കേമന്‍? സംശയം വേണ്ട മൃഗം തന്നെ. നടന്‍ ഹരീഷ് പേരടിയാണ് കാര്യകാരണ സഹിതം ഇത് സമര്‍ഥിക്കുന്നത്. അതും സാക്ഷാല്‍ ഹനുമാന്‍റെ വേഷത്തില്‍, നല്ല വാലും താടിയുമൊക്കെ വച്ചുകൊണ്ട് തന്നെ. നമസ്‌തെ ഇന്ത്യ എന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനായ മണാലിയില്‍ നിന്ന് ഹനുമാന്റെ വേഷത്തി നില്‍ക്കുന്നതിന്‍റെ ചിത്രം സഹിതം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് പേരടി മനുഷ്യന്‍റെയും മൃഗത്തിന്‍റെയും ചെയ്തികളെ മൃഗപക്ഷത്ത് നിന്നുകൊണ്ട് മൂര്‍ച്ചയുള്ള പരിഹാസത്തോടെ വിലയിരുത്തുന്നത്.

ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമേ കൊല്ലാറുള്ളൂ… അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിലിട്ട് പോവാറില്ല. തെറ്റ് ചെയ്തവരെ നിങ്ങള്‍ മൃഗമേ എന്നു വിളിക്കുമ്പോള്‍ ഞങ്ങള്‍ തെറ്റ് ചെയ്യാത്തവരെ മനുഷ്യാ എന്നാണ് വിളിക്കാറുള്ളതെന്ന് ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

നവാഗതനായ അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നമസ്‌തെ ഇന്ത്യ.2017ലെയും ബി.സി 500ലെയും കഥ പറയുന്ന ചിത്രത്തില്‍ ഹനുമാന്‍റെ വേഷത്തിലാണ് പേരടി എത്തുന്നത്.

ഹരീഷ് പേരടിയുടെ  കുറിപ്പ് പൂര്‍ണ്ണരൂപം 

പ്രിയപ്പെട്ട മനുഷ്യ ജീവികളെ … ഞങ്ങൾ മൃഗങ്ങൾക്കിപ്പോഴും മനസിലാവാത്തത് നിങ്ങൾ മനുഷ്യൻമാർ എന്തിനാണ് മനുഷ്യൻമാരെ ഭരിക്കുന്നത് എന്നാണ്..ഞങ്ങൾ മൃഗങ്ങൾക്കിടയിൽ ഒരു ഭരണവുമില്ലാ… നിങ്ങൾ ഞങ്ങളെ പറ്റി എഴുതുന്ന കഥകളിൽ മാത്രമാണ് സിംഹം രാജാവും കുറുക്കൻമന്ത്രിയുമാവുന്നത് … അതൊക്കെ വായിച്ച് ഞങ്ങൾ കാട്ടിൽ കൂട്ടത്തോടെ ചിരിയാണ്… മനുഷ്യന് മാത്രമെ ബുദ്ധിയുള്ളു എന്ന് നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോളാണ് കാട്ടിൽ പൊട്ടി ചിരി ഉണ്ടാകാറ്… ഞങ്ങൾ തിന്നാൻ വേണ്ടി മാത്രമെ കൊല്ലാറുള്ളു… അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിമിലിട്ട് പോവാറില്ലാ… ഏറ്റവും വലിയ കോമഡി നിങ്ങൾക്കിടയിൽ തെറ്റ് ചെയ്തവരെ നിങ്ങൾ മൃഗമെ എന്ന് വിളിക്കാറുണ്ടല്ലോ ?ഞങ്ങൾക്കിടയിൽ തെറ്റച്ചെയത വരെ ഞങ്ങൾ മനുഷ്യാ എന്നാണ് വിളിക്കാറ്.. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാൻ പഠിക്കു മനുഷ്യജീവികളെ …..

shortlink

Related Articles

Post Your Comments


Back to top button