BollywoodCinemaGeneralKollywoodLatest NewsMollywoodNEWSWOODs

നടിമാര്‍ക്ക് നേരെ ആക്ഷേപം; പൊട്ടിത്തെറിച്ച്‌ മോഹന്‍ലാലിന്റെ നായിക

ബിഗ്‌ ബോസ് റിയാലിറ്റി ഷോ അരംഭിച്ചത് മുതല്‍ വിവാദത്തിലാണ്. ബിഗ്‌ ബോസ് മത്സരാര്‍ഥികല്‍ നടത്തുന്ന പ്രസ്താവനകളാണ് ഷോയെ വിവാദമാക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ നടിമാരെ ആക്ഷേപിച്ച്‌ പ്രസ്താവന നടത്തിയിരിക്കുകയാണ് ഹിന്ദി സീരിയല്‍ താരവും ബിഗ് ബോസ് സീസണ്‍ പതിനൊന്നിലെ മത്സരാര്‍ത്ഥിയുമായ ഹീന ഖാന്‍. ഇതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പൊങ്കാല ഏറ്റുവാങ്ങുകയായാണ് ഹീന. ഹീനയുടെ ഈ പ്രസ്താവനയ്ക്കെതിരെ താരസുന്ദരി ഹന്‍സിക രംഗത്തെത്തി. ട്വിറ്ററിലൂടെ ഹീനയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഹന്‍സിക.

ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്പവസ്ത്രധാരണവും ഗ്ലാമറസും ആയാല്‍ മാത്രമേ സാധിക്കൂ എന്ന് ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡില്‍ ഹീന പറഞ്ഞിരുന്നു. ഇതാണ് വിമര്‍ശനത്തിനു കാരണം. തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിക്കുന്നു. ‘പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം.’ ഹന്‍സിക ട്വിറ്ററില്‍ കുറിച്ചു. ഒരു തെന്നിന്ത്യന്‍ സിനിമാതാരമാണ് താനെന്ന് പറയാന്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂവെന്നും ഹീനാ ഖാന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button