CinemaKollywoodLatest News

ഭരതന്‍റെ ‘തേവര്‍മകന് ‘ 25 വയസ്സ്

മൽ ഹാസനും ശിവാജി ഗണേശനും തകര്‍ത്തഭിനയിച്ച ഭരതൻ 
ചിത്രം ‘തേവര്‍മകന് ‘ 25 വയസ്സ്.തമിഴ് ചലച്ചിത്രലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു തേവർമകൻ. ‘വര്‍ണ്ണങ്ങള്‍ കൊണ്ട് ഫ്രെയിമുകളില്‍ കാഴ്ചകളുടെ വസന്തം തീര്‍ക്കുന്ന കലാകാരനായിരുന്ന ഭരതന്‍ ആദ്യമായി സംവിധാനം ചെയ്ത തമിഴ് 
ചി ത്രമായിരുന്നു തേവര്‍മഗന്‍. താന്‍ ചെയ്ത മലയാളചിത്രങ്ങളേക്കാള്‍ ഒരു പിടി മുമ്പിൽ നിൽക്കുന്നതാണ് ഈ ചിത്രമെന്ന് ഭരതൻ തന്നെ പറഞ്ഞിരുന്നു.രാജ് കമല്‍ ഇന്റര്‍നാഷനലിന്‍റെ ബാനറില്‍ കമലഹാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും രചനയും.

സ്നേഹിക്കാന്‍ അറിയുന്ന എന്നാല്‍ പരുക്കനായ പൗരുഷത്തിന്‍റെ പ്രതീകമായ തേവരുടെയും ഇതില്‍ നിന്നെല്ലാം വിഭിന്നമായി ജീവിതം ആഘോഷമാക്കി ഉല്ലസിച്ചു നടക്കുന്ന തേവരുടെ മകന്‍റെയും ജീവിതങ്ങളാണ് തേവര്‍മഗന്‍ എന്ന സിനിമയുടെ ഇതിവൃത്തം .തേവരുടേ അപ്രതീക്ഷമായ മരണശേഷം നാട്ടാചാരം അനുസരിച്ചുകൊണ്ട് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പടുകയും പരിണാമപ്പെടുകയും ചെയ്യുന്ന മകന്‍റെ സാഹചര്യവും കുടുംബപരമായ സാഹോദര്യ പകപോക്കലിലും തീര്‍പ്പാക്കലിലൂടെയുമാണ് പിന്നീട് ചിത്രം വഴി മാറുന്നത്’.

‘തേവരായി ശിവജിയും മകനായി കമലും അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു’.കലാപരമായും വാണിജ്യപരമായും സാങ്കേതികപരമായും മികവ് തെളിയിച്ച സമഗ്രമായ ഒരു സിനിമയാണ് തേവര്‍മഗന്‍.ചിത്രത്തിലെ പ്രധാനമായ മറ്റൊരു സവിശേഷത അനുയോജ്യമാം വിധമുള്ള മികവുറ്റ അഭിനേതാക്കളുടെ കൃത്യമാര്‍ന്ന തിരഞ്ഞെടുപ്പാണ്.

‘രേവതി’, ‘ഗൗതമി’, ‘നാസര്‍’ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകൾ സൃഷ്ടിച്ചത് ഛായാഗ്രാഹകന്‍ ‘പി. സി. ശ്രീറാമാണ്’.സംഗീതം ‘ഇസൈജ്ഞാനി ഇളയരാജയാണ്’.65-ാമത് അക്കാദമി അവാര്‍ഡിനുള്ള ഏറ്റവും മികച്ച വിദേശ ഭാഷാ 
ചിത്രത്തിനുള്ള ഇന്ത്യയുടെ മുഖമുദ്രയായാണ് ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്, പക്ഷേ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. മികച്ച ദേശീയ അവാര്‍ഡ്, മികച്ച സഹനടിക്കുള്ള അവാര്‍ഡ് (രേവതി), പ്രത്യേക ജൂറി പുരസ്കാരം (ശിവാജി ഗണേശന്‍) എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി.

shortlink

Related Articles

Post Your Comments


Back to top button