BollywoodCinemaGeneralLatest NewsNEWSWOODs

സൂപ്പര്‍താര ചിത്രത്തില്‍ സണ്ണി ലിയോണും; വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

ആരാധകരെ ആവേശത്തിലാക്കാന്‍ വീണ്ടും സണ്ണി ലിയോണ്‍. ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ ഇപ്പോള്‍ മുഖ്യധാര ചിത്രങ്ങളുടെയും ഭാഗമാകുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ട സണ്ണി സല്‍മാന്‍ ഖാന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് സിനിമയുടെ മൂന്നാം ഭാഗത്തില്‍ എത്തുന്നതായി വാര്‍ത്ത ദബാംഗ് എന്ന സിനിമയുടെ മൂന്നാം ഭാഗം വരുന്നതെന്ന വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ സണ്ണി ലിയോണും ഉണ്ടെന്ന് സല്‍മാന്‍ ഖാന്റെ സഹോദരനും സിനിമയുടെ നിര്‍മാതാവുമായ അര്‍ബാസ് ഖാനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ദബാംഗ്. 2010 ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗം 2012 ല്‍ എത്തിയിരുന്നു. പിന്നാലെ മൂന്നാം ഭാഗവും വരാന്‍ പോവുകയാണ്. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിര്‍മാതാവ് സ്ഥിതീകരിച്ചിരിക്കുകയാണ്. താനും സിനിമയില്‍ ഉണ്ടെന്ന അര്‍ബാസ് ഖാന്റെ പ്രതികരണം കേട്ട ആവേശത്തിലാണ് സണ്ണി. തീര്‍ച്ചയായും സണ്ണിയുണ്ടാവും, വ്യത്യസ്തമായ വേഷം സണ്ണിയ്ക്ക് ചിത്രത്തില്‍ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button