CinemaMollywoodNEWS

അച്ഛനും മകനും ഒരേസമയം സ്ക്രീനില്‍!

മോഹന്‍ലാലും, മകന്‍ പ്രണവ് മോഹന്‍ലാലും ഒരേ സമയം സ്ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ക്ക് അത് ആഘോഷമായിരിക്കും. ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രണവ് ഒരു രംഗത്ത് വന്നുപോയത് ആരാധകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്, അന്ന് അച്ഛന്റെ സിനിമയില്‍ മകന്‍ ഗസ്റ്റ്‌ റോളില്‍ എത്തിയെങ്കില്‍ പ്രണവിന്റെ സിനിമയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നതാണ്‌ പുതിയ വാര്‍ത്ത. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുക. ഇതിനെക്കുറിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലങ്കിലും മകന്റെ അരങ്ങേറ്റ സിനിമയില്‍ അച്ഛനായ മോഹന്‍ലാല്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന ‘ആദി’ ജനുവരി റിലീസായി തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button