CinemaGeneralLatest NewsMollywoodNEWSWOODs

വീണ്ടും ക്യാമ്പസ് കഥയുമായി നിവിന്‍പോളി; ചിത്രമൊരുക്കുന്നത് സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍

അല്‍ഫോന്‍സ്‌ പുത്രന്‍ ഒരുക്കിയ പ്രേമത്തിന് ശേഷം ക്യാമ്പസ് ലവ് സ്റ്റോറിയുമായി നിവിന്‍പോളി വീണ്ടുമെത്തുന്നു. മലയാളത്തിലെവിസ്മയ ചിത്രം ‘പുലിമുരുകന്’ ശേഷം വൈശാഖ് സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ കോളേജ് കുമാരനാകുന്നത്.

പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയാണ് നിവിന്‍ ചിത്രത്തിന്റെയും രചന. വൈശാഖ്-നിവിന്‍ കൂട്ടുകെട്ടില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ പടം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ആ വാര്‍ത്ത നിഷേധിച്ചിരുന്നു. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തില്‍ കുടുംബ പ്രേക്ഷകരെയുള്‍പ്പടെ തീയേറ്ററില്‍ എത്തിക്കാനുള്ള ചേരുവകള്‍ ഉണ്ടെന്നാണ് ഉദയകൃഷ്ണ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു

കായംകുളം കൊച്ചുണ്ണി, മൂത്തോന്‍, ഹേയ് ജൂഡ് തുടങ്ങിയവയാണ് നിവിന്‍പോളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നിവിനെ കേന്ദ്രകഥാപാത്രമാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button