CinemaMollywoodNEWSUncategorized

സുരഭി ലക്ഷ്മി വാര്‍ഡ്‌ കൗണ്‍സിലറാകുന്നു

മലയാളത്തില്‍ വളരെ സെലക്ടീവ് ആയി സിനിമകള്‍ തെരെഞ്ഞെടുക്കാറുള്ള നടിയാണ് ദേശീയ അവാര്‍ഡ്‌ വിന്നര്‍ കൂടിയായ സുരഭി ലക്ഷ്മി. കലാമൂല്യമുള്ള സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുരഭിയുടെ പുതിയ ചിത്രമാണ് ‘ചിപ്പി’. പ്രദീപ്‌ ചൊക്ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ വാര്‍ഡ്‌ കൗണ്‍സിലറുടെ റോളിലാണ് സുരഭി അഭിനയിക്കുന്നത്. ജോയ് മാത്യൂ, ഇന്നസെന്‍റ്, ഇന്ദ്രന്‍സ്, സലിം കുമാര്‍, എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button