CinemaComing SoonLatest NewsMollywood

കുഞ്ചാക്കോ ബോബന്‍റെ പിറന്നാൾ സര്‍പ്രൈസ്

മീശ പിരിച്ച്‌ കൈലിയുടുത്ത് നാടൻ സ്റ്റൈലിൽ എത്തിയ ചാക്കോച്ചനെയാണ് ഇന്നലെ ആരാധകർ കണ്ടത്.പിറന്നാൾ ദിവസം താരത്തിന് കൂട്ടുകാർ നൽകിയ സർപ്രൈസ്‌ ചെറുതല്ല. ചാക്കോച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ്‌ ‘ശിക്കാരി ശംഭു’. സുഗീത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പീലിപ്പോസായാണ് കുഞ്ചാക്കോ എത്തുന്നത്.

താരത്തിന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കി.ടീസര്‍ ഒരു സര്‍പ്രൈസായിരുന്നുവെന്ന് കുഞ്ചാക്കോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റില്‍ പറഞ്ഞു. നിങ്ങള്‍ എനിക്കൊരു വിശേഷപ്പെട്ട നിമിഷമാണ് സമ്മാനിച്ചിതെന്നും താരം പറഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ സെറ്റില്‍ ചാക്കോച്ചന്‍റെ ചിത്രം പതിപ്പിച്ച കേക്ക് മുറിക്കുകയും നടന്‍ ഹരീഷ് കണാരന്‍ ഒരുക്കിയ ബിരിയാണി ഒരുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button