CinemaMollywoodNEWS

മലയാള സിനിമയിലെ രാജാവിന്‍റെ മകനെന്ന വിശേഷണവുമായി തോള്‍ചരിച്ച് പ്രണവിന്‍റെ ആദ്യവരവ്!

ചിത്രീകരണവേളയില്‍ തന്നെ പ്രണവ് മോഹന്‍ലാല്‍ പ്രേക്ഷകരുടെ സൂപ്പര്‍ ഹീറോയായി കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറുന്ന പ്രണവ് ഗംഭീര ആക്ഷന്‍ രംഗങ്ങളോടെ ചിത്രത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുകയാണ്. ആദി എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററിലെ പ്രണവിന്റെ സ്റ്റൈലാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. മോഹന്‍ലാലിനെപ്പോലെ തോള്‍ചരിച്ച് മാസ് ലുക്കിലാണ് താരത്തിന്റെ ഗെറ്റപ്പ്. ജനുവരിയില്‍ റിലീസിന് എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button