BollywoodCinemaMollywoodNEWS

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം!

മലയാത്തിലെ താരങ്ങള്‍ ബോളിവുഡിലെത്തുമ്പോള്‍, ബോളിവുഡില്‍ നിന്ന് ഇങ്ങോട്ടേക്കും അഭിനയ മോഹവുമായി എത്തുകയാണ് ചില നടന്മാര്‍. ബോളിവുഡ് സൂപ്പര്‍ താരം അതുല്‍ കുല്‍ക്കര്‍ണിയാണ് പുതിയ പൃഥ്വിരാജ് ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അതുല്‍ കുല്‍ക്കര്‍ണി അഭിനയിക്കാനെത്തുന്നത്.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കനല്‍ എന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുകയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനായിരുന്നു അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button