CinemaMollywoodNEWSUncategorized

പ്രണവ് ആ ആഗ്രഹത്തെക്കുറിച്ച് എന്നോട് പറയുകയായിരുന്നു ; ജീത്തു ജോസഫ്

ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’ ജനുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ നായകനെന്നതിനപ്പുറം മറ്റു രണ്ട് പ്രധാന്യമേറിയ റോളുകളും പ്രണവ്  കൈകാര്യം ചെയ്യുന്നുണ്ട്. നായകനാകുന്ന തന്റെ ആദ്യ ചിത്രത്തില്‍ പാടാനും, പാട്ടെഴുതാനും താരപുത്രന് അവസരം ലഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ലൈവ് പെര്‍ഫോമന്‍സ് നടത്തുന്ന ഒരു സീനുണ്ട്. അതിനായുള്ള ഇംഗ്ലീഷ് ഗാനം തനിക്ക് ആലപിക്കാനും, എഴുതാനും താല്‍പര്യമുണ്ടെന്നു പ്രണവ് തന്നെ അറിയിക്കുകയായിരുന്നെന്നും ജീത്തു ജോസഫ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രണവ് നല്ലൊരു ഗായകനും, ഗിത്താറിസ്റ്റമാണെന്നും ജീത്തു ജോസഫ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button