BollywoodCinemaComing SoonLatest News

കത്രീനയോടൊപ്പം ആ രംഗം ചെയ്യാൻ തയ്യാറല്ലെന്ന് സൽമാൻ ഖാൻ

ബോളിവുഡ് താരം സൽമാൻ ഖാൻ സഹതാരങ്ങളോട് അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.എന്നാൽ ‘ടൈഗർ സിന്ദ ഹൈ’ എന്ന പുതിയ ചിത്രത്തിൽ നടി കത്രീന കൈഫുമായി ലിപ് ലോക്ക് സീൻ ചെയ്യാൻ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം.

“ഈ ഒരു പ്രാവശ്യം ഒരിക്കൽ മാത്രം, സൽമാൻ തന്‍റെ ചുംബന കോഡ് ലംഘിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത് , കാരണം ഈ കഥാപാത്രത്തിന് അത്തരം സീൻ അത്യന്താപേക്ഷിതമാണ്, സഹ താരമായി എത്തുന്നത് കത്രീനയും എന്നിട്ടും സൽമാൻ വിസമ്മതിച്ചു. ചിത്രത്തിന്‍റെ സംവിധായകൻ അലി അബ്ബാസ് സഫർ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും താരം സമ്മതിച്ചില്ല . അങ്ങനെ ആ രംഗം ഉപേക്ഷിക്കുകയും ചെയ്തു.

എന്തൊക്കെ സംഭവിച്ചാലും ‘ചുംബനമില്ല’ എന്ന കരാറിൽ സത്യസന്ധമായി ഉറച്ചുനിൽക്കുകയാണ് സൽമാൻ. ‘ബജ്രംഗി ഭൈജൻ’ എന്ന ചിത്രത്തിൽ സഹ താരങ്ങളെ ചുംബിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘എന്‍റെ പിതാവിനെ പിന്നീട് ഞാൻ എങ്ങനെ കാണും’എന്നാണ് താരം മറുപടി നൽകിയത്.

മലയാളത്തില്‍ വലിയ വിജയം നേടിയ ടേക്ക് ഓഫിനോട് ചേര്‍ന്ന് നില്‍കുന്നതാണ് ടൈഗര്‍ സിന്ദാ ഹേയുടെ പ്രേമേയവും. ഇറഖില്‍ പെട്ടുപോകുന്ന നഴ്സുമാരെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍. ഏക് ഥാ ടൈഗറിന്‍റെ തുടര്‍ച്ചയായാണ് പുതിയ സിനിമയും എത്തിയിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22ന് ടൈഗര്‍ സിന്ദാ ഹേ തിയറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button