BollywoodLatest News

ആരാധകരുടെ വിമർശനങ്ങൾക്ക് ബോളിവുഡ് താരം നൽകിയ മറുപടി ഇങ്ങനെ

സിനിമ താരങ്ങളെ വസ്ത്രത്തിന്‍റെ പേരിൽ വിമർശിക്കുന്നത് ആരാധകർക്ക് പ്രത്യേക താല്പര്യമുള്ള വിഷയമാണ്.അടുത്തിടെ ഇത്തരം വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ്.ഷെയിംലെസ്സ് സെല്‍ഫി എന്ന പേരില്‍ സന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സാരിയുടുത്ത് വയറിന്‍റെ ഒരു വശം കാണിച്ചുകൊണ്ടുള്ള ഫോട്ടോ കണ്ടാണ് സദാചാരവാദികൾ വിമർശനങ്ങളുമായി എത്തിയത്.

പുതിയ ചിത്രങ്ങളൊന്നും ലഭിക്കാത്തതുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇറങ്ങിയിരിക്കുകയാണെന്നും സ്വന്തം മതത്തെ മാനിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും തട്ടമിടാത്തതിൽ ചീത്തവിളിച്ചുമാണ് ചിലർ രംഗത്തെത്തിയിരുന്നത്.എന്നാൽ ആദ്യത്തേതിനേക്കാൾ ഗംഭീരമായ മറ്റൊരു സാരി സെല്‍ഫി കൊണ്ടാണ് വിമർശകർക്ക് സന മറുപടി നൽകിയത്. മെറൂണ്‍ നിറത്തിലുള്ള സാരിയും അതിനോട് മാച്ചിങ്ങായ പ്രിന്റഡ് മെറൂണ്‍ ബ്ലൗസുമണിഞ്ഞ് സെക്‌സി ലുക്കിലാണ് സന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രം പുറത്തുവന്നതോടെ വിമർശിച്ചവരൊക്കെ തിരുത്തലുമായി എത്തി.ബോള്‍ഡ്, പ്രെറ്റി, സ്റ്റണ്ണിങ് എന്നിങ്ങനെയാണ് സനയ്ക്ക് വിശേഷണങ്ങള്‍. സൗന്ദര്യം എന്ന വാക്കിന് ഇനി സന എന്നാണര്‍ഥം എന്നും ഈ തലമുറയിലെ മധുബാല എന്നും സനയെ വിശേഷിപ്പിച്ചവരുണ്ട്. ആമിർ ഖാനോടൊപ്പമുള്ള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് സന.

shortlink

Related Articles

Post Your Comments


Back to top button