CinemaKollywoodMollywoodNEWS

ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക്

ടിവി അവതാരകനെന്ന നിലയില്‍ ചലച്ചിത്ര രംഗത്ത് സജീവമായ ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക്. ഒരുകൂട്ടം സൗഹൃദങ്ങളുടെ ജീവിതകഥ പറയുന്ന ‘മുന്‍ അറിവാന്‍’ എന്ന ചിത്രത്തിലൂടെയാണ് ആദിലിന്റെ തമിഴ് അരങ്ങേറ്റം. നവാഗതനായ വിജയ്‌ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അച്ചായന്‍സ്’, ‘കാപ്പിരി തുരുത്ത്’ എന്നിവയാണ് ആദിലിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ഹലോ ദുബായ്ക്കാരന്‍’ എന്ന ചിത്രത്തിലും  ആദില്‍ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ഡി4 ഡാന്‍സിലെ അവതാരകനായിരുന്നു ആദില്‍. 2009-ലാണ് ആദില്‍ ഇബ്രാഹിം ടെലിവിഷന്‍ രംഗത്ത് സജീവമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button