Latest NewsMollywood

‘പതിനാല് വര്‍ഷത്തിന് ശേഷം ഒന്നുമില്ലാതെ ജീവിതം തുടങ്ങിയപ്പോൾ മഞ്ജുവിന് ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു’:ഭാഗ്യലക്ഷ്മി

തു വിഷയത്തിലും സ്വന്തം അഭിപ്രായം വ്യക്തമാക്കുന്ന ആളാണ് ഭാഗ്യലക്ഷ്മി. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരെക്കുറിച്ച് ഭാഗ്യലക്ഷ്മിക്ക് പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട്.വളരെ വലിയൊരു കലാകരിയാണു മഞ്ജു, നൃത്തവും അഭിനയവുമാണ് അവളുടെ ലക്ഷ്യം.

ഒരുപാട് കാലങ്ങൾക്ക് ശേഷം കലാരംഗത്തേയ്ക്കു തിരിച്ചു വരുമ്പോൾ അവള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. നല്ലൊരു ഡാന്‍സറാകുക, പില്‍ക്കാലത്ത് ഒരു ഡാന്‍സിങ്ങ് സ്കൂള്‍ തുടങ്ങുക, കുറെ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക അതൊക്കൊയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ 14 വര്‍ഷം കഴിഞ്ഞിട്ട് ഒന്നുമില്ലാതെ ജീവിതം തുടങ്ങുകയാണല്ലൊ, സ്വഭാവികമായും സാമ്പത്തിക ഭദ്രത ആവശ്യമുണ്ടാകുമല്ലോ. അതിനാണ് അഭിനിക്കാന്‍ തുടങ്ങിയത്. സിനിമ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും അന്നു തന്റെ കൈയില്‍ നൃത്തമെന്ന കലയുണ്ടാകുമെന്നും അവര്‍ക്ക് നന്നായി അറിയാം എന്നു ഭാഗ്യലക്ഷ്മി പറയുന്നു.

മടങ്ങി വരവില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആദ്യമായി നൃത്തം ചെയ്തപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു.ആ നൃത്തം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി.ദൈവമേ ഈ കൂട്ടിയേയാണോ ഇത്രയും കാലം മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നത് എന്നായിരുന്നു അവിടുത്തെ സംസാരമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button