GeneralHollywoodNEWS

നടിമാരുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തിയെന്ന് ആരോപണം ; തലകുനിച്ച് ഹാസ്യതാരം

ഹോളിവുഡ് സിനിമാ മേഖല എപ്പോഴും വിവാദങ്ങളാല്‍ സമ്പന്നമാണ്. ലജ്ജിപ്പിക്കുന്ന അവിടുത്തെ പുതിയ വിവാദം കോമഡി നടനായ ലൂയിസ് സി.കെയെക്കുറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു നടിമാര്‍ക്ക് മുന്നില്‍വെച്ച് ലൂയിസ് സ്വയംഭോഗം നടത്തിയെന്നാണ് പുതിയ ആരോപണം. നടിമാര്‍ തന്നെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം വിവാദം ഉയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. 
അബ്ബി, ഡാന, റെബേക്ക എന്നീ നടിമാര്‍ ആയിരുന്നു ലൂയിസിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. 2002-ലാണ് സംഭവം നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button