KollywoodLatest News

തന്‍റെ ചിന്തകളെ മാറ്റിമറിച്ച ആ മലയാളി രാഷ്ട്രീയക്കാരനെക്കുറിച്ച് കമൽ ഹാസൻ

തെന്നിന്ത്യന്‍ താരം കമൽ ഹാസന്‍റെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകർ.ഏതു സാഹചര്യത്തിലും സ്വന്തം ആശയങ്ങൾ തുറന്നു പറയാൻ ഒരുമടിയും കാണിക്കാത്ത ആളാണ് കമൽ.തന്‍റെ ചിന്തകളെ സ്വാധീനിച്ച ഒരു മലയാളി രാഷ്ട്രീയക്കാരനെക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ചെറുപ്പത്തിൽ താന്‍ മൂന്നുമണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് താങ്കള്‍ ഒരു യുക്തിവാദിയായതെങ്ങനെ എന്ന് അവതാരിക ചോദിച്ചു.  അതിന് താന്‍ നന്ദി പറയുന്നത് തമിഴ് നാടിനോടാണ്. തനിക്കുചുറ്റും ഉയര്‍ന്ന ശബ്ദങ്ങള്‍ എന്നെ അങ്ങനെയാക്കി.

പതിനാറ് വയസോടെ കേരളത്തില്‍നിന്ന് താന്‍ പല വിധത്തില്‍ സ്വാധീനിക്കപ്പെട്ടു. അവിടെ ഒരു വിക്കുള്ള മനുഷ്യന്‍ തന്നെ വല്ലാതെ സ്വാധീനിച്ചു. ഒരു വിക്കുള്ള ഒരു രാഷ്ട്രീയക്കാരനെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട് ആളുകള്‍ ചിരിക്കാതെ സാകൂതം ശ്രദ്ധിക്കുന്നു. എല്ലാ മലയാളികള്‍ക്കും അറിയാം അതാരാണെന്ന്, കമല്‍ സദസ്സിലേക്ക് നോക്കി.അതോടെ ഇ എം എസിന്‍റെ പേരുകൾ സദസിൽ നിന്ന് മുഴങ്ങി കേട്ടു.

shortlink

Related Articles

Post Your Comments


Back to top button