CinemaGeneralMollywoodNEWS

മോഹൻലാലിന്‍റെ പ്രവചനം ഫലിച്ചു..!! ലാൽ ജോസിന് പിന്നീട് സംഭവിച്ചത്..

മോഹൻലാൽ ഒരു നടൻ മാത്രമല്ല. അസാധാരണമായ കഴിവുകളുള്ള ഒരു പ്രതിഭ കൂടിയാണ്. ലാൽ ഇടയ്ക്ക് പറയുന്ന പല കാര്യങ്ങളും സത്യമായി സംഭവിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെ ലാൽ നടത്തിയ ഒരു പ്രവചനം പിൽക്കാലത്ത് ഫലിക്കുകയും ചെയ്തു.

1991 ലാണ് സംഭവം. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ‘വിഷ്ണുലോകം’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്. കമലാണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്നത്തെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് അന്ന് ഈ ചിത്രത്തിന്റെ സഹ സംവിധായകനാണ്. സെറ്റിൽ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് ലാൽ ജോസ്. ലാലു എന്നാണ് എല്ലാവരും വിളിക്കുന്നത് തന്നെ. ഒരു ദിവസം സംവിധായകൻ സിബി മലയിൽ മോഹൻലാലിനെ കാണാൻ ലൊക്കേഷനിൽ വന്നു. അവിടെ ഉണ്ടായിരുന്ന സമയമത്രയും ലാലു.. ലാലു എന്നൊരു പേര് മാത്രമാണ് സിബി മലയിലിന് കേൾക്കാൻ കഴിഞ്ഞത്. സിബി ആകെ കൺഫ്യൂഷനായി. മോഹൻലാലിനെ ലൊക്കേഷനിൽ ആരും അങ്ങിനെ ലാലു എന്നു വിളിക്കാറില്ലല്ലോ.. ഇവിടെ ഇപ്പോൾ അങ്ങിനെയാണോ വിളിക്കുന്നത്.. സംഗതി ഒടുവിൽ മോഹൻലാലിനോട് തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു. മോഹൻലാലുമായി സംസാരിക്കുന്നതിനിടയിൽ സിബി മലയിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

മോഹൻലാൽ തന്റെ സ്വതസിദ്ധമായ കുസൃതി ചിരിയോടെ സിബിയെ നോക്കി.ശേഷം ലാലുവിനെ സിബിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു..
“ഇതാണ് ലാലു എന്ന ലാൽ ജോസ്. കമലിന്റെ സംവിധാന സഹായിയാണ്. സിബി ഓർമ്മയിൽ വെച്ചോ.. നാളെ സിനിമയിൽ അറിയപ്പെടുന്ന സംവിധായകനായി ഈ ലാലു മാറും… “

വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ആ പ്രവചനം ഫലിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായി ലാലു എന്ന ലാൽജോസ് വളർന്നു. മലയാളത്തിലെ എല്ലാ മുൻനിര താരങ്ങളെ വെച്ചും സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. എന്നാൽ ലാലുവിന്റെ ഈ വളർച്ചയെ വർഷങ്ങൾക്ക് മുൻപ് മുൻകൂട്ടി പ്രവചിച്ച മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു വിധി വൈരുദ്ധ്യം.!! 2017-ൽ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലൂടെ ലാലുവിന്റെ മോഹൻലാൽ ചിത്രമെന്ന സ്വപ്നവും പൂവണിഞ്ഞു..
ഇനിയും ഈ കൂട്ടുകെട്ടിൽ പിറക്കുന്ന സൂപ്പർഹിറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button