CinemaMollywoodNEWS

അഞ്ജലി മേനോന്‍ ചിത്രത്തില്‍-പൃഥ്വിരാജിന്‍റെ പിതാവായി സീനിയര്‍ സംവിധായകനും

അഞ്ജലി മേനോന്‍-പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നസ്രിയുടെ മടങ്ങി വരവാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത എങ്കില്‍ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൃഥ്വിരാജിനു മലയാള സിനിമയില്‍ ആദ്യമായി അവസരം നല്‍കിയ ഹിറ്റ്‌മേക്കര്‍ രഞ്ജിത്ത് അഞ്ജലി മേനോന്‍ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കും. പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് രഞ്ജിത്ത് ചിത്രത്തിലുണ്ടാവുക. മലയാള സിനിമയില്‍ വല്ലപ്പോഴും മുഖം കാണിച്ചു പോരാറുള്ള രഞ്ജിത്ത് അവസാനമായി അഭിനയിച്ചത് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലായിരുന്നു. ഫഹദ് ഫാസിലിന്റെ പിതാവായിട്ടായിരുന്നു രഞ്ജിത്ത് അന്നയും റസൂലില്‍ അഭിനയിച്ചത്.അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായി നസ്രിയ വേഷമിടുമ്പോള്‍ കാമുകിയായി എത്തുന്നത് പാര്‍വതിയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം എം.രഞ്ജിത്ത് ആണ്.

 
 
 
 
 
 
 
 

shortlink

Related Articles

Post Your Comments


Back to top button