CinemaLatest NewsMollywood

പുറംലോകം കാണാത്ത ആ മോഹൻലാൽ ചിത്രത്തിലെ സീനുകൾ പിന്നീട് മറ്റൊരു ചിത്രത്തിൽ പ്രത്യക്ഷമായി

ല്ലാ സിനിമകളും വിജയത്തിൽ എത്തണമെന്നില്ല.ചിലത് സൂപ്പർ ഹിറ്റാകുമ്പോൾ മറ്റു ചിലത് വൻ പരാജയമാകും. ചില സിനിമകൾ ഷൂട്ടിംഗ് ഘട്ടത്തിലേ മുടങ്ങിപ്പോകുന്നു. ചില ചിത്രങ്ങള്‍ എല്ലാ ജോലികളും പൂര്‍ത്തിയാകുകയും റിലീസ് ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു.

1992ല്‍ മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ ആലോചിച്ച സിനിമയാണ് ആസ്ട്രേലിയ. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ഈ ത്രില്ലര്‍ നിര്‍മ്മിച്ചത് രേവതി കലാമന്ദിറിന്‍റെ  ബാനറില്‍ മേനക സുരേഷ്കുമാറാണ്. ചിത്രീകരണം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഈ സിനിമ മുടങ്ങിപ്പോകുകയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, രമ്യ കൃഷ്ണന്‍, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. എ കെ സാജന്‍ തിരക്കഥയെഴുതിയ ചിത്രത്തിൽ ജെ വില്യംസായിരുന്നു ക്യാമറ.ഫോര്‍മുല വണ്‍ കാര്‍ റേസിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്ന രാഹുല്‍ എന്ന ചെറുപ്പക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. പിന്നീട് ഇതേ ടീം ‘ബട്ടര്‍ഫ്ലൈസ്’ എന്ന കോമഡി ത്രില്ലര്‍ ചെയ്തു. ആ സിനിമയുടെ ടൈറ്റില്‍ സോംഗില്‍ ആസ്ട്രേലിയയ്ക്ക് വേണ്ടി ചിത്രീകരിച്ച ചില രംഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button