CinemaLatest NewsNEWS

മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണെന്ന് കമല്‍ ഹാസ്സന്‍

മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്നും ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നും ഉലക നായകന്‍ കമല്‍ ഹാസന്‍. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും കണ്ടിട്ടില്ലെന്നും കമല്‍ പറയുന്നു. മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് ആദ്യം പറഞ്ഞ കമല്‍ ഹാസന്റെ പ്രസ്താവന മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീടാണ്‌ കമല്‍ ഹാസ്സന്‍ താന്‍ പറഞ്ഞ കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ കിരീടവും വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കിയ സിനിമകളാണെന്നും കമല്‍ ഹാസന്‍ പറയുന്നു. കൂടാതെ മമ്മൂട്ടിയെ കുറിച്ചും കമല്‍ പറയുന്നത് ഇങ്ങനെയാണ്. സിനിമ മാത്രം സ്വപ്‌നം കണ്ട് സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടി. അതിനുള്ള സാക്ഷ്യങ്ങളാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളെന്നും കമല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button