CinemaComing SoonIndian CinemaLatest NewsNEWS

‘വിഗതകുമാരനി’ലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

യുവതാരം വിഷ്ണു ഉണ്ണികൃഷ്ണനും ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടും ഒന്നിക്കുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋതിക്റോഷ’ന് ശേഷമാണ് ഈ ചിരിക്കൂട്ടുകെട്ട് മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നത്. ‘ഷാജഹാനും പരീക്കുട്ടി’യും എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ‘വിഗതകുമാര’നിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് വിഷ്ണുവെത്തുന്നതെങ്കില്‍ സ്റ്റെനോഗ്രാഫറുടെ വേഷത്തിലാണ് ധര്‍മ്മജന്‍. മാനസയാണ് നായികയാവുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍ .

സൂപ്പര്‍ ഹിറ്റായ ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗമായ ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ധര്‍മ്മജന്റെ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. ‘കട്ടപ്പനയിലെ ഋതിക്റോഷ’നിലെ ഈ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button