KollywoodLatest News

നയൻതാരയുടെ വിജയത്തെക്കുറിച്ച് അമല പോളിന് പറയാനുള്ളത്

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘അറം’.ഗോപി നൈനാര്‍ അണിയിച്ചൊരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലറാണ് ഇത് .ചിത്രം വിജയകരമായി തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ് .അതിനിടെയാണ് ചിത്രം കണ്ട അമല പോൾ ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസകളുമായി എത്തിയത്.

സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച്‌ തന്നു. നയന്‍താരയ്ക്കും ടീമംഗങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുകയാണ് അമല. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് നയന്‍താര ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല. അത്തരം രംഗങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍‍ പങ്കുവെക്കുന്നു

shortlink

Related Articles

Post Your Comments


Back to top button