BollywoodCinemaIndian CinemaLatest NewsWOODs

ഇത് ഭയാനകമായ അവസ്ഥ; നടി ദീപിക പദുക്കോണ്‍

പത്മാവതി സിനിമയ്ക്ക് നേരെയുണ്ടാകുന്ന പ്രശ്നങ്ങളും വിവാദങ്ങളും വീണ്ടും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എതിര്‍പ്പുമായി നടി ദീപിക പദുക്കോണ്‍ രംഗത്ത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചരിത്ര സിനിമയാണ് പത്മാവതി. എന്നാല്‍ ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നു കാണിച്ചു കൊണ്ട് രജപുത് കര്നി സേന രംഗത്ത് എത്തി. ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. എങ്ങനെ ചിത്രത്തിന് നേരെ ഉയരുന്ന എതിര്‍പ്പുകളോടു നടി ദീപിക പദുക്കോണ്‍ പ്രതികരിച്ചു.

” ഇത് ഭയാനകമായ അവസ്ഥയാണ്. തീര്‍ത്തും ഞെട്ടുന്ന അവസ്ഥ. എവിടെയാണ് നമ്മള്‍ സ്വയം എത്തിപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നത്. പിന്നോട്ടാണ് നമ്മുടെ യാത്ര” -ദീപിക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതൊരു സിനിമയ്ക്കുവേണ്ടിയുള്ള വെറും പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നല്‍കുന്ന പിന്തുണ തെളിയിക്കുന്നത്. വലിയൊരു കാര്യത്തിനുവേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും ദീപിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button