BollywoodCinema

ട്രോളുകൾ ഏറ്റുവാങ്ങി ബോളിവുഡിന്റെ ക്യൂട്ട് ലേഡി

ഇരുപത്തിമൂന്നാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രത്തോടനുബന്ധിച്ച് ബോളിവുഡ് സുന്ദരി കജോൾ ട്വീറ്റ് ചെയ്ത ഒരു ചിത്രം നടിയ്ക്ക് തലവേദനയായിരിക്കുകയാണ്‌ .സിനിമാലോകത്തെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്രോളന്മാര്‍ക്ക് ഇരയായിരിക്കുകയാണ് ബോളിവുഡിന്റെ ക്യൂട്ട് ലേഡി.രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം സെല്‍ഫി ടൈം എന്ന ക്യാപ്ഷനോടെയാണ് കജോള്‍ ചിത്രം പങ്കുവച്ചത്. പക്ഷെ സത്യത്തില്‍ അത് നാലാമതൊരാള്‍ എടുത്ത ചിത്രമായിരുന്നു.ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും തിരിച്ചറിയാന്‍ കഴിയില്ലേയെന്ന് ചോദിച്ചായിരുന്നു കാജോളിന് നേരെ ട്രോളന്മാരുടെ ആക്രമണം. ബോണ്‍വിറ്റയും ഹോര്‍ലിക്‌സും മക്കളെ കുടിപ്പിക്കും പക്ഷെ സ്വയം കുടിക്കാറില്ലേ എന്നായിരുന്നു ഈ പരസ്യങ്ങളിലെ നായിക കൂടിയായ കജോലിനോട് ചിലര്‍ ചോദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button